Site icon Fourteen Kerala – 14 Kerala News

ന്യൂ മാഹിയിൽ ബി.ജെ.പി. നേതാവിൻ്റെ വീടിന് നേരെ ബോംബേറ്

മാഹി: ന്യൂ മാഹിയിൽബി.ജെ.പി. നേതാവിൻ്റെ വീടിന് നേരെ ബോംബേറ് . ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് സനൂപിൻ്റെ രാജീവ് നിവാസ് വീടിന് നേർക്കാണ് ബോംബെറിഞ്ഞ് അക്രമം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അക്രമം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

സ്ഫോടനത്തിൻ്റെ വൻ ശബ്ദം പരിസരവാസികളെ ഞെട്ടിച്ചു. എറിഞ്ഞത് സ്റ്റീൽ ബോംബായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിനകത്തെ ടി.വിക്ക് കേട് പാടുകളുണ്ടായി. ജനൽചില്ലും തകർന്നു. ന്യൂമാഹി പോലീസ് എസ്.എച്ച്.ഒ. ജിതേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിറകിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു.

Exit mobile version