Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ച മൂന്ന് പേരും ബന്ധുക്കൾ

കണ്ണൂർ : പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ മയ്യിൽ ഏരാവ്പുഴയിലാണ് കുളിക്കാനെത്തിയ വിദ്യാർത്ഥിളാണ് അപകടത്തിൽപെട്ടത്. പാവന്നൂർ മൊട്ട സ്വദേശികളായ ജോബിൻ, നിവേദ്, അഭിനവ് എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികൾ എല്ലാവരും ബന്ധുക്കളാണ്.

മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് കുട്ടികൾ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.

Exit mobile version