Site icon Fourteen Kerala – 14 Kerala News

ഓടിക്കൊണ്ടിരുന്ന ലോറിക്കും വൈദ്യുതി ലൈനിലേക്കും മരം വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്കും പരിക്ക്

മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു.വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു.അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തുടർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരമാണ് ഗതാഗതം മുടങ്ങിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

Exit mobile version