Site icon Fourteen Kerala – 14 Kerala News

വി കെ ശ്രീകണ്ഠന്റെ ഓരോ ഭൂരിപക്ഷത്തിനും ഒരോ രൂപ ബെറ്റ്; പണം ആര്യക്ക് കൈമാറി സിപിഎം പ്രവർത്തകൻ

പാലക്കാട് : വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകുമെന്ന ബെറ്റ് വെച്ച സിപിഎം പ്രവർത്തകൻ വാക്കുപാലിച്ചു. തിരുവേഗപ്പുറ വിളത്തൂർ സ്വദേശി റഫീഖാണ് ബെറ്റുവെച്ച പണം നൽകിയത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകും എന്നതായിരുന്നു വാഗ്ദാനം.

സമീപത്തുണ്ടായിരുന്നവരെ ബെറ്റിന്റെ മധ്യസ്ഥരാക്കിയും നിശ്ചയിച്ചു. ഫലം വന്നതോടെ വി കെ ശ്രീകണ്ഠന് ലഭിച്ച 75283 വോട്ട് ഭൂരിപക്ഷത്തിന് സമാനമായി 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങൾ എടുക്കാൻ വന്നപ്പോൾ ഉണ്ടായ രാഷ്രീയ ചർച്ചകൾ ആണ് ബെറ്റ് വരെ എത്തിയത്. റഫീഖ് പ്രദേശത്തെ സിപിഐഎം പ്രവർത്തകനാണ്. ആര്യയുടെ ഭർത്താവ് സുജീഷ് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടുമാണ്.

Exit mobile version