Site icon Fourteen Kerala – 14 Kerala News

റാഗിങ്: ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; നാല് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തളിപ്പറമ്പ് (Thaliparamba)സര്‍ സയ്യിദ് കോളേജില്‍ റാഗിങ്ങെന്ന് പരാതി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റു. ഷഹസാദിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

കോളേജിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് മര്‍ദ്ദിച്ചതെന്ന് ഷഹസാദ് കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 12 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും  പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍  4 പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version