Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ വാഹനാപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇരിട്ടി: സ്കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയടിച്ച് വിദ്യാർത്ഥി മരിച്ചു.അപകടത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.45 ഓടെ കീഴൂർ കുന്നിലാണ് അപകടം നടന്നത്.

പയഞ്ചേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു.
പയഞ്ചേരി കോറ സ്വദേശികളായ മുഹമ്മദ് റസിൻ, മുഹമ്മദ് നജാദ് എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതുരമായി പരിക്കേറ്റ മുഹമ്മദ് റസിൻ മരണപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തകർന്നു.

Exit mobile version