Site icon Fourteen Kerala – 14 Kerala News

മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ തക്കത്തിന് 7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ചിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. കുലിയാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയായിരുന്നു സംഭവം.23കാരനായ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. ശനിയാഴ്ച കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തുന്നത്. കുട്ടിയുടെ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ തക്കം നോക്കി ഇയാൾ ഇവിടെയെത്തുകയായിരുന്നുവെന്നാണ് വിവരം.ശേഷം കുട്ടിയെ തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരപീഡനത്തിനിരയാക്കി. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

കഴുത്തുഞെരിച്ചാണ് ഇയാൾ കുഞ്ഞിനെ കൊന്നത്. ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ അധികം വൈകാതെ തന്നെ പ്രദേശത്ത് നിന്ന് തന്നെ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version