Site icon Fourteen Kerala – 14 Kerala News

ബൈക്കില്‍ കറങ്ങി കുഴല്‍പ്പണ വിതരണം; 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മലപ്പുറം: ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടാമ്പുഴ ക്ഷേത്രത്തിന് സമീപം പോലീസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്.

ബൈക്കിലെത്തിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് 20,93,000 രൂപയുടെ കുഴല്‍പ്പണം സൂക്ഷിച്ചിരുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണംചെയ്യാനായാണ് പണം കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.

Exit mobile version