Site icon Fourteen Kerala – 14 Kerala News

മഴക്കാലമാണ്, പുഴയും വെള്ളക്കെട്ടും ഗൂഗിള്‍ മാപ്പ് അറിയണമെന്നില്ല, ഡ്രൈവര്‍ അറിയണം

ഗൂഗിള്‍ മാപ്പ് നോക്കിയും വഴിതെറ്റിയും വാഹനങ്ങള്‍ ജലാശയങ്ങളിലേക്ക് വന്നുചാടുന്നത് തുടര്‍ക്കഥയാകുകയാണ്. കാലവര്‍ഷം എത്തുന്നതോടെ വലിയ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തിലാകാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കുകയാണ് പ്രഥമമായി ചെയ്യേണ്ടത്.

വാഹനം മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നുകണ്ടാല്‍ യാത്രക്കാര്‍ വാതില്‍ തുറന്നോ ചില്ല് തകര്‍ത്തോ പുറത്തെത്താന്‍ ശ്രമിക്കണം. വെള്ളക്കെട്ടുകളില്‍പ്പെട്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ വാഹനങ്ങളിലേക്ക് വെള്ളം കയറുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാഹനത്തില്‍ ഇരിക്കുക. ഇത്തരം സാഹചര്യമുണ്ടായാല്‍ ഫോണിലൂടെ ബന്ധപ്പെട്ട് സഹായത്തിന് ആളുകളെ എത്തിക്കുകയും ചെയ്യണം.പരിചിതമല്ലാത്ത റോഡുകളില്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കുമ്പോഴാണ് പ്രധാനമായും ജലാശയങ്ങളിലേക്ക് പതിച്ച് വാഹനം മുങ്ങിപ്പോകുന്ന അപകടങ്ങളില്‍പ്പെടുന്നത്. പ്രധാന റോഡുകളില്‍നിന്ന് ഇടറോഡുകളിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യമുണ്ടായാല്‍ വഴിയില്‍ റോഡിനെക്കുറിച്ച് ആളുകളോട് ചോദിച്ചശേഷം മുമ്പോട്ടുപോകുക. ഇത്തരം റോഡുകളില്‍ വേഗം കുറയ്ക്കുന്നതും മുന്‍പിലുള്ള റോഡ് ശരിയായ രീതിയില്‍ ദൃശ്യമാക്കി സഞ്ചരിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകും.

ഇക്കാര്യങ്ങള്‍കൂടി ഓര്‍ക്കണം

Exit mobile version