Site icon Fourteen Kerala – 14 Kerala News

അമിതവേഗത്തിലെത്തിയ കാറിടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്; വാഹനം തകര്‍ത്ത് ജനക്കൂട്ടം

മുംബൈ: മഹാരാഷ്ട്രയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്നുവയസ് പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം കാര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ നാഗ്പുരിലെ സെന്‍ഡ ചൗക് പ്രദേശത്താണ് സംഭവം. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ത്രീയും കുഞ്ഞും മറ്റൊരാളുമാണ് പരിക്കേറ്റവര്‍. കാറില്‍ സഞ്ചരിച്ചിരുന്നവരെ മെഡിക്കല്‍ പരിശോധനക്കയച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് പുണെയില്‍ ബൈക്ക് യാത്രികരായ രണ്ട് ഐടി ജോലിക്കാര്‍ മരിച്ചതിനെ പിന്നാലെ നടന്ന സംഭവമായതിനാല്‍ത്തന്നെ ആളുകള്‍ തീവ്രമായാണ് പ്രതികരിച്ചത്. കാര്‍ തകര്‍ത്തതുകൂടാതെ കാറോടിച്ചിരുന്നയാളെ ജനങ്ങള്‍ തടഞ്ഞുവെക്കുകയും പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു.

Exit mobile version