Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖരൻ; ട്രോളുമായി വി.ശിവൻകുട്ടിയും ആര്യാ രാജേന്ദ്രനും

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രളയം എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനടക്കം അക്കൂട്ടത്തിലുണ്ട്.

‘ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…
തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!’- എന്നാണ് വി ശിവൻകുട്ടിടെ പരിഹാസം.

‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ…’എന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പരിഹാസം.

Exit mobile version