Site icon Fourteen Kerala – 14 Kerala News

കമ്പിവേലിയിൽ പുലി കുടുങ്ങിയ സംഭവം; പുലിയെ കൂട്ടിലാക്കി ആർആർടി സംഘം

പാലക്കാട് : കൊല്ലംകോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. പുലിയെ കീഴ്‌പ്പെടുത്താനുള്ള ഒന്നാം ഘട്ട മയക്കുവെടി വച്ചശേഷം പുലിയെ പത്ത് മിനുട്ട് നിരീക്ഷിക്കുകയാണ് ചെയ്തത്. 6 മണിക്കൂറായി പുലി കുടുങ്ങി കിടക്കുകയാണ്. നിലവിൽ പുലിക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്ന നിഗമനത്തിനു പുറത്താണ് മയക്കുവെടി വച്ചത്. ആർ ആർ ടി സംഘവും വെറ്റിനറി വിഭാഗവും പുലിയുടെ അടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

വനംവകുപ്പ് സർജന്റെ നേതൃത്വത്തിലാണ് കൂടി പുലിയുടെ അടുത്തെത്തിച്ചത്. മയക്കുവെടി കൊണ്ട പുലി ശാന്തനായി തന്നെ തുടരുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരെ മാറ്റിയ ശേഷമാണു മയക്കുവെടി വച്ചത്. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ആർ ആർ ടി സംഘം പുലിയെ കൂട്ടിലേക്ക് കയറ്റിയത്. പുലിയെ കീഴ്പ്പെടുത്തിയ ശേഷം കമ്പിവേലി മുറിച്ചുമാറ്റുകയായിരുന്നു.

Exit mobile version