Site icon Fourteen Kerala – 14 Kerala News

ടി.ടി.ഇ.മാർക്കെതിരേ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ചതിന് തള്ളിമാറ്റി, പിടിയിലായവരുടെ ബാഗിൽ കഞ്ചാവ്

തൃശ്ശൂര്‍: തീവണ്ടിയിൽ ടിക്കറ്റ് ആവശ്യപ്പെട്ട ടി.ടി.ഇക്കുനേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്‌സപ്രസിലെ ഉദ്യോ​ഗസ്ഥരായ മനോജ് വർമ, ഷമ്മി എന്നിവർക്കെതിരെയായിരുന്നു ആക്രമണം. സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിനും സുഹൃത്തും ആർ.പി.എഫിന്റെ പിടിയിലായി. തൃശ്ശൂർ വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം.

ടിക്കറ്റ് ഇല്ലാത്തത് ചോദ്യംചെയ്തതിനെ തുടർന്ന് യാത്രക്കാരൻ ടി.ടി.ഇ മനോജിനെ തള്ളിമാറ്റി ഓടുകയായിരുന്നു. തീവണ്ടി വടക്കാഞ്ചേരി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഇയാൾ ഇറങ്ങി ഓടിയത്. തുടർന്ന് മനോജ് കൈമാറിയ വിവരം അനുസരിച്ച് ടി.ടി.ഇ ഷമ്മിയും ഇയാളെ തടഞ്ഞു. എന്നാൽ, ഷമ്മിയേയും തള്ളിമാറ്റി പ്രതി പുറകിലേക്ക് ഓടുകയായിരുന്നു.
ഇയാളെ പിന്നീട് ആർ.പി.എഫിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ എ.സി കോച്ചിലെ ശുചിമുറിയിൽനിന്ന് പിടികൂടുകയായിരുന്നു. പിന്നീട് യാത്രക്കാരുടെ മുന്നിൽവെച്ച് ഇയാളുടെ ബാ​ഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

Exit mobile version