Site icon Fourteen Kerala – 14 Kerala News

വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്.

വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version