Site icon Fourteen Kerala – 14 Kerala News

ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർ ബാവയാണ് അറസ്റ്റിലായത്. എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർമാരായ ശരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്യുതൻ, ഷംസുദ്ദീൻ, ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിൻസി വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Exit mobile version