Site icon Fourteen Kerala – 14 Kerala News

വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം

കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂർ റോഡിൽ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം മുൻ ജില്ലാ കമ്മിറ്റി അംഗം മരിച്ചു. ഡിവൈഎഫ്ഐ വളാഞ്ചേരി മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം കൽപകഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ ആലുങ്ങൽ സൈതലവി (39) ആണ് മരിച്ചത്.

വ്യാഴം രാത്രി 12.30 ഓടെയാണ് സൈതലവി സഞ്ചാരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചത്. അപകടത്തിന് കാരണമായ വാഹനം നിർത്താതെ പോയി. അപകടം നടന്ന ഉടനെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കബറടക്കം ഉച്ചക്ക് ശേഷം തവളംചിന ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തും.

രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപക കാലത്തെ അംഗമാണ്. സിഐടിയു ജനറൽ വർക്കേഴ്സ് വളാഞ്ചേരി ഏരിയാ സെക്രട്ടറിയുമാണ്. ഉപ്പ: ഹസ്സൻകുട്ടി. ഭാര്യ : റെനീസ. മക്കൾ: റൈമ, എസ്താൻ ഐരിഖ്

Exit mobile version