Site icon Fourteen Kerala – 14 Kerala News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തി; പ്രതി അറസ്റ്റില്‍

കായംകുളം: സിനിമയിലഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യനഗറില്‍ (വീട്ടുനമ്പര്‍ 141) താമസിക്കുന്ന കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസിനെ(36)യാണ് കായംകുളം പോലീസ് അറസ്റ്റുചെയ്തത്.

സ്‌കൂള്‍ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കിയശേഷം സിനിമ നിര്‍മാതാവാണെന്നുപറഞ്ഞ് ഇയാള്‍ ബ്രോഷര്‍ അയച്ചുകൊടുക്കും. ശേഷം പെണ്‍കുട്ടികളുടെ നമ്പര്‍ ഓഡിഷനു വേണ്ടിയെന്നുപറഞ്ഞ് അധ്യാപകരില്‍നിന്നു സംഘടിപ്പിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളെ വിളിച്ച് അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്യും.

വീഡിയോകോളില്‍ ചില രംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെടും. നഗ്‌നത കാട്ടണമെന്നാകും അടുത്ത ആവശ്യം. ചിലരെങ്കിലും ഈ കെണിയില്‍പ്പെടും. തട്ടിപ്പാണെന്നറിഞ്ഞ് പെണ്‍കുട്ടികള്‍ വിളിക്കുമ്പോള്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

Exit mobile version