Site icon Fourteen Kerala – 14 Kerala News

നാദാപുരം വാണിമേലിൽ യാത്രക്കാരനും മുഖംമൂടി ധാരിയായ മറ്റൊരാളും ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് : ഭൂമിവാതുക്കൽ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വാണിമേലിൽ ഇന്ന് ഓട്ടോറിക്ഷകൾ പണിമുടക്കും. വളയം നിരവുമ്മൽ സ്വദേശി ലിനീഷ് തിരുവണക്കാണ് ഇന്നലെ മർദ്ദനമേറ്റത്. ചേരനാണ്ടി ഭാഗത്തേക്ക് ഓട്ടം വിളിക്കുകയും, പുഴയോരത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനും മുഖംമൂടി ധാരിയായ മറ്റൊരാളും ചേർന്ന് വടിയും,കല്ലും, മാരകായുധങ്ങളുമായി മർദ്ദിച്ചെന്നാണ് പരാതി.

അവശനായ തൊഴിലാളിയെ ഉപേക്ഷിച്ച് അക്രമികൾ പുഴ മുറിച്ച് കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടും, നിർഭയമായി സ്റ്റാൻഡിൽ ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുമാണ് സംയുക്ത ഓട്ടോ തൊഴിലാളി ആഹ്വാനം ചെയ്തത്.മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version