Site icon Fourteen Kerala – 14 Kerala News

കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

പറവൂർ: കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം.

തൊഴിൽ സ്‌ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ടോമി കുഴഞ്ഞു വീണത്. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു. മരുമക്കൾ: ബിനോയ്,ലിജു.

Exit mobile version