Site icon Fourteen Kerala – 14 Kerala News

നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

കോഴിക്കോട് : നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു . നരിപ്പറ്റ പഞ്ചായത്ത് ചേറുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ വീടിനടുത്തുള്ള തേങ്ങാ കൂടക്കാണ് തീപിടിച്ചത്. തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന് സംശയിക്കുന്നു. ഉദ്ദേശം 20,000 തേങ്ങ സൂക്ഷിച്ചതിൽ 2000 തേങ്ങയോളം പൂർണ്ണമായും കത്തിനശിച്ചു.

സേനാവാഹനത്തിൽ നിന്നും സമീപത്തെ വീട്ടിൽ നിന്നും വെള്ളം ഉപയോഗിച്ച് സേനാംഗങ്ങളും നാട്ടുകാരും തീ പൂർണ്ണമായും അണച്ചു.
നാദാപുരം ഫയർ ആൻ്റ് റസ്ക്യു ഓഫീസർ വരുൺ, സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ പി.കെ സജിലർ ടി വിനോദൻ , എ.പി ഷൈനേഷ് , കെ.ബി സുകേഷ് , കെ. ദിൽ റാസ്, കെ.കെ സിഗിലേഷ് , ആർ ജിഷ്ണു , എ സജീഷ് എന്നിവർ രക്ഷാപ്രവർന ത്തിൽ പങ്കെടുത്തു.

Exit mobile version