Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് – ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

കോഴിക്കോട് : കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ഉള്ളി കയറ്റി പോവുകയായിരുന്ന ലോറിയിലെ ജീവനക്കാരെ വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം മര്‍ദിച്ചത്. പിന്നീട് ഡ്രൈവറെയും മര്‍ദിച്ചു. തുടര്‍ന്ന് ഇവര്‍ തിരിച്ച് ബസ് ജീവനക്കാരേയും മര്‍ദ്ദിച്ചു. കൊയിലാണ്ടി പോലീസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

Exit mobile version