Site icon Fourteen Kerala – 14 Kerala News

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി, മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റിൽ

കോട്ടയം: കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളിയ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍.കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരനായ പാണ്ടിദുരൈ (29) യെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.ഇതേ കമ്പനിയിലെ ഹെല്‍പ്പറായ അസം സ്വദേശി ലേമാന്‍ കിസ്‌കി (19) യേയാണ് കൊലപ്പെടുത്തിയത്.

ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലം, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഏപ്രില്‍ 26-നായിരുന്നു സംഭവം. വാകത്താനം പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററാണ് പാണ്ടിദുരൈ.

Exit mobile version