Site icon Fourteen Kerala – 14 Kerala News

‘മക്കൾക്ക് ഒക്കെ ജോലി, മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു’

ലോക തൊഴിലാളി ദിനത്തിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടതിൽ വെച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്നും മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം ഇപ്പോഴും ജോലിക്കു പോകുന്നുണ്ടെന്നും വിഷ്ണു പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

‘‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി, എന്‍റെ അച്ഛൻ. മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകൾ.’’ അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചു.
അച്ഛനും മകനും നിരവധിയാളുകൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നുണ്ട്. വിനയ് ഫോർട്ട് ഉൾപ്പടെയുള്ള താരങ്ങളും കമെന്റുമായി എത്തുന്നുണ്ട്.

Exit mobile version