Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു

കോഴിക്കോട്: ദേശീയപാതയിൽ അരീക്കാട് നല്ലളം വൈദ്യുതി സബ് സ്റ്റേഷനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ രാവിലെയാണ് അപകടം.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.

Exit mobile version