Site icon Fourteen Kerala – 14 Kerala News

ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ

ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ നാലിനാണ് ലോകകപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണ ലോകകപ്പ്.

മിച്ചൽ മാർഷിൻ്റെ നായകത്വത്തിലാണ് ഓസീസ് ഇറങ്ങുക. വെറ്ററൻ താരം ഡേവിഡ് വാർണർക്ക് പകരം യുവതാരം ഫ്രേസർ മക്കർക്കിന് ഇടം ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. ടീമിൽ മറ്റ് സർപ്രൈസുകളില്ല.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ അഫ്ഗാനെ നയിച്ച ഹഷ്മതുള്ള ഷാഹിദി ടീമിൽ ഇല്ല. റാഷിദ് ഖാനാണ് നായകൻ. മുഹമ്മദ് നബി ടീമിൽ ഇടം നേടി. യുവതാരങ്ങളായ നങ്ഗ്യൽ ഖരോടി, മുഹമ്മദ് ഇഷാഖ് എന്നിവർ ടീമിലുണ്ട്.നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് സ്ക്വാഡിൽ സൂപ്പർ പേസർ ജോഫ്ര ആർച്ചർ തിരികെയെത്തി. ഡേവിഡ് വില്ലി പുറത്തിരിക്കും. സ്പിന്നർ ടോം ഹാർട്ലി, പേസർ ക്രിസ് ജോർഡൻ എന്നിവരും ടീമിലുണ്ട്. ജോസ് ബട്ട്ലറാണ് ക്യാപ്റ്റൻ.

Exit mobile version