Site icon Fourteen Kerala – 14 Kerala News

വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര ജെ.ടി. റോഡില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്.

വടകര പുതിയാപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഷാനിഫ് താമസിച്ചുവന്നിരുന്നത്. അമിതായ അളവില്‍ ലഹരി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version