Site icon Fourteen Kerala – 14 Kerala News

മഹാപ്രളയത്തിലും തകര്‍ന്നില്ല; ഈ കുഞ്ഞന്‍ സംസ്ഥാനത്ത് ഈ വര്‍ഷമെത്തിയത് 3 ലക്ഷത്തോളം സഞ്ചാരികള്‍

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. എന്നാല്‍ പ്രകൃതിഭംഗികൊണ്ട് രാജ്യത്ത് മുന്നില്‍ തന്നെയാണ് സിക്കിം. ഈ വര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുണ്ടായ സഞ്ചാരി പ്രവാഹം സിക്കിമിലേക്കുമുണ്ടായി. 2024 ആദ്യപാദത്തില്‍ മാത്രം 290,401 സഞ്ചാരികളാണ് സിക്കിമിലെത്തിയത്. ഇതില്‍ 256,537 പേര്‍ ആഭ്യന്തര സഞ്ചാരികളും 30,864 പേര്‍ വിദേശികളുമാണ്.

സംസ്ഥാന ടൂറിസം വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ സംസ്ഥാനം വിനോദസഞ്ചാര മേഖലയില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 2023 ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ സിക്കിമില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 73 പേരെ കാണാതാവുകയും ചെയ്തിരുന്നു.
നിലവിലുള്ള ട്രെന്‍ഡ് തുടര്‍ന്നാല്‍ പത്ത് ലക്ഷം സഞ്ചാരികളെന്ന സ്വപ്‌ന നേട്ടം സിക്കിമിന് കയ്യെത്തിപ്പിടിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ജോലി ചെയ്യുന്ന ടൂറിസം മേഖലയ്ക്കുണ്ടായ ഈ ഉണര്‍വ് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version