Site icon Fourteen Kerala – 14 Kerala News

ഏറെനാളായി അടുപ്പം, ഭാര്യാമാതാവിനെ വിവാഹംകഴിച്ച് യുവാവ്; വിവാഹം നടത്തിക്കൊടുത്തത് ഭാര്യാപിതാവ്

പട്‌ന: ഏറെനാളത്തെ അടുപ്പത്തിനൊടുവില്‍ യുവാവ് ഭാര്യാമാതാവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ഭാര്യാപിതാവും. ബിഹാറിലാണ് സംഭവം.

45-കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവായ ഗീതാ ദേവി(55)യെ നിയമപരമായി വിവാഹം കഴിച്ചത്. രണ്ടുമക്കളുടെ പിതാവായ സിക്കന്ദര്‍ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും തമ്മില്‍ അടുപ്പത്തിലായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

മരുമകനുമായുള്ള ഭാര്യയുടെ ബന്ധം ഗീതാദേവിയുടെ ഭര്‍ത്താവായ ദിലേശ്വര്‍ ദാര്‍വേ നേരത്തെ അറിഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയുംചെയ്തു. പഞ്ചായത്തിന് മുന്നില്‍ ഭാര്യാമാതാവുമായി ബന്ധമുണ്ടെന്ന് സിക്കന്ദര്‍ സമ്മതിച്ചു. ഇതോടെ സിക്കന്ദറും ഗീതാദേവിയും തമ്മിലുള്ള വിവാഹം നടത്താന്‍ ദിലേശ്വറും പഞ്ചായത്തും സമ്മതം നല്‍കുകയായിരുന്നു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ദിലേശ്വറാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version