Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മാനന്തവാടി: പുഴയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പന്റെ മകൻ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ താഴെയങ്ങാടി പുഴയിലായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version