Site icon Fourteen Kerala – 14 Kerala News

15കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 31കാരന് 21 വര്‍ഷം തടവ്

അടൂര്‍: 15കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍ എന്ന അനീഷ് രാജേന്ദ്രനെയാണ് (31) അടൂര്‍ അതിവേഗ പോക്സോ സ്‌പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

പെണ്‍കുട്ടിയുടെ നഗ്നവീഡിയോയും ചിത്രങ്ങളും പകര്‍ത്തിയാണ് ലൈംഗികാതിക്രമം കാണിച്ചത്. അടൂര്‍ പൊലീസാണ്​ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്​. വിവിധ വകുപ്പുകളില്‍ നല്‍കിയ ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതക്ക്​ നല്‍കണമെന്നും അടയ്ക്കാത്തപക്ഷം പ്രതി 21 മാസംകൂടി അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.

Exit mobile version