Site icon Fourteen Kerala – 14 Kerala News

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകള്‍ ദീപ വി.ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് ജനല്‍ വഴി അയല്‍ക്കാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

വീട്ടുകാർ മംഗളൂരു സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. 10 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. നാട്ടുകാരുമായി ഇവർ വലിയ ബന്ധം പുലർത്തിയിരുന്നില്ല. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്.

തെരഞ്ഞെടുപ്പ് ദിവസം ഇരുവരും വോട്ട് ചെയ്യാൻ വന്നതായി നാട്ടുകാർ പറഞ്ഞു. അതിന് ശേഷം കണ്ടിട്ടില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു. ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വന്നുനോക്കിയത്. തുടർന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version