Site icon Fourteen Kerala – 14 Kerala News

സുഹൃത്തുക്കൾ ഓടിയെത്തിയിട്ടും രക്ഷിക്കാനായില്ല; ഫെയ്‌സ്ബുക്ക് ലൈവിട്ട് ഇടുക്കിയിൽ യുവാവ് ജീവനൊടുക്കി

ചെറുതോണി : ഫെയ്സ്ബുക്കില്‍ ലൈവില്‍വന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35)ആണ് ജീവനൊടുക്കിയത്.

ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സുഹൃത്തുക്കള്‍ കതക് തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണു ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും മരിച്ചു. വിഷ്ണു വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

വിഷ്ണുവിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു. ഫെയ്സ്ബുക്ക് ലൈവില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് മുമ്പ് ആര്‍.ടി.ഒ. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തിരുന്നു.ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ താത്കാലിക സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.

Exit mobile version