Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; മരണകാരണം കഴുത്തിനേറ്റ വെട്ട്, അന്വേഷണം സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ച്

കോഴിക്കോട് : ‌വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം മരണകാരണം കഴുത്തിനേറ്റ വെട്ട്. വാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചത്. ശരീരത്തിൽ പതിനഞ്ചിലധികം വെട്ടാണ് ഉള്ളത്. കൃത്യത്തിന് ഉപയോഗിച്ചത് ഒരായുധം മാത്രമാണ്. അന്വേഷണം സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

Exit mobile version