Site icon Fourteen Kerala – 14 Kerala News

ആൾമാറാട്ടം; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട് : ‌നാദാപുരം തൂണേരിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ പോളിംഗ് ഏജന്റുമാർ തിരിച്ചറിച്ചു. ബൂത്തിനകത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച യുവാവിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു . നാദാപുരം നിയോജക മണ്ഡലത്തിലെ ഇരുപത്തിയഞ്ചാം ബൂത്ത് പ്രവർത്തിക്കുന്ന തൂണേരി കണ്ണംങ്കൈ ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂളിലാണ് കള്ളവോട്ടിനുള്ള ശ്രമം നടന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതിൽ അസിനാസ് എന്ന ആളുടെ വോട്ടാണ് ആൾമാറാട്ടത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. പിടിയിലായ യുവാവ് യൂത്ത് ലീഗ് പ്രവർത്തകനാണെന്നാണ് വിവരം. പോളിംഗ് സമയം അവസാനിക്കുന്നതിന് മുൻപാണ് യുവാവ് വോട്ട് ചെയ്യാനായി ബൂത്തിലേക്ക് എത്തിയത്. പുറത്ത് നിന്നെത്തിയ യുവാവാണ് കള്ളവോട്ടിന് ശ്രമിച്ചത് . പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ നാദാപുരം എസ് ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version