Site icon Fourteen Kerala – 14 Kerala News

ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ലോറി മറിഞ്ഞു; മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

കൊടകര : ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇത് മൂലം പ്രതിസന്ധിയിലായി. ചോളത്തിന്റെ തണ്ടുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Exit mobile version