Site icon Fourteen Kerala – 14 Kerala News

28 കോടി രൂപയുടെ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ : 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായി. ദോഹയിൽനിന്നെത്തിയ ഭരത് വസിതെയുടെ ബാഗിൽനിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പറഞ്ഞു.

വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ഡിആർഐ പരിശോധനകൾ ശക്തമാക്കിയിരുന്നു.ഭരത് വസിതെയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.

തുടർ‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് ഒരു കിലോ തൂക്കം വരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തത്. ഇയാൾ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ അംഗമാണെന്നു സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Exit mobile version