Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

താമരശ്ശേരി : കണ്ണപ്പൻകുണ്ട് മൈലള്ളംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണപ്പൻകുണ്ട് സ്വദേശി അബ്ബാസാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സഹയാത്രികൻ കണ്ണപ്പൻകുണ്ട് സ്വദേശി സലാമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും സഞ്ചരിച്ച സ്കൂട്ടർ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അബ്ബാസിനെ രക്ഷിക്കാനായില്ല. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

Exit mobile version