Site icon Fourteen Kerala – 14 Kerala News

കാൽനടയാത്രക്കാരിക്കെതിരേ ലൈംഗികാതിക്രമ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ചൂണ്ടൽ : റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ കറുപ്പത്താട്ടിൽ വീട്ടിൽ രാധാകൃഷ്ണൻ (29), പെലക്കാട്ട് പയ്യൂർ കുട്ടൻകുളങ്ങര വീട്ടിൽ ഷാജൻ (54) എന്നിവരാണ് അറസ്റ്റിലായത്.

ഒരാളെക്കൂടി പിടികൂടാനുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ചൂണ്ടൽ ഗുരുവായൂർ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് ബൈക്കിലെത്തിയ ഇവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച മറ്റൊരു വഴിയാത്രക്കാരനെ പ്രതികൾ മർദിക്കാനും ശ്രമിച്ചു. കൂടുതൽ നാട്ടുകാരെത്തി രണ്ടുപേരെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version