Site icon Fourteen Kerala – 14 Kerala News

ചെറായിയിലും ആലപ്പുഴയിലും കുമളിയിലുംവച്ച് വിദേശവനിതയെ പീഡിപ്പിച്ചു, കോയമ്പത്തൂർ സ്വദേശിക്കെതിരേ കേസ്

ഇടുക്കി: വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിക്കെതിരേ കേസെടുത്തു. ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെതിരെയാണ് ഇടുക്കി കുമളി പോലീസ് കേസെടുത്തത്.

ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍വച്ച് പ്രേംകുമാര്‍ പീഡിപ്പിച്ചെന്നാണ് വിദേശവനിതയുടെ പരാതിയില്‍ പറയുന്നത്. തന്റെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

വിദേശവനിതയും പ്രേംകുമാറും സാമൂഹികമാധ്യമത്തിലൂടെ നേരത്തെ പരിചയമുള്ളവരാണ്. തുടര്‍ന്ന് യുവതിക്കൊപ്പം ഇയാളും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ യാത്രചെയ്തു. ഇതിനിടെയാണ് പീഡനം നടന്നതെന്നാണ് വിദേശവനിതയുടെ ആരോപണം. സംഭവത്തില്‍ കുമളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version