Site icon Fourteen Kerala – 14 Kerala News

‘ബി.ജെ.പി രാജ്യത്തെ വിഭജിക്കുമ്പോഴും പിണറായി തിരിയുന്നത് തനിക്കെതിരെ’; രൂക്ഷ വിമർശനവുമായി രാഹുൽ

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മഹാറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയത്. തനിക്കെതിരെ സി.ബി.ഐ​യെയും ഇ.ഡിയെയും ഉപയോഗിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് രാഹുൽ ചോദിച്ചു.

ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കെതിരെയും ഇ.ഡി സ്വീകരിക്കുന്ന നടപടികൾ കേരളത്തിൽ കാണുന്നില്ല. ഇന്ത്യയിൽ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. ബി.ജെ.പി ഭരണഘടനയെയും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും തകർക്കുമ്പോഴും രാജ്യത്തെ വിഭജിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെയാണ് തിരിയുന്നത്.

പിണറായി നടത്തുന്ന വിമർശനങ്ങളിൽ താൻ സന്തുഷ്ടനാണ്. എപ്പോഴെങ്കിലും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ എന്തെങ്കിലും പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Exit mobile version