Site icon Fourteen Kerala – 14 Kerala News

അവസാന മത്സരത്തില്‍ മുംബൈക്കെതിരേ ജയം; ഐഎസ്എല്‍ ഷീല്‍ഡ് മോഹന്‍ ബഗാന്

കൊല്‍ക്കത്ത: ഐഎസ്എല്‍ 2023-24 സീസണിലെ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്. അവസാന ലീഗ് മത്സരത്തില്‍ രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായിട്ടുള്ള മുംബൈ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു മോഹന്‍ ബഗാന്റെ നേട്ടം. ഇതാദ്യമായാണ് ബഗാന്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കുന്നത്. ഇതോടെ ബഗാന് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് രണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിച്ചു.

22 കളിയില്‍നിന്ന് 15 ജയങ്ങളുമായി 48 പോയന്റോടെയാണ് ബഗാന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഷീല്‍ഡ് നിലനിര്‍ത്താന്‍ ഒരു സമനില മാത്രം മതിയായിരുന്ന മുംബൈക്ക് പക്ഷേ അതിന് സാധിച്ചില്ല. 22 കളികളില്‍ നിന്ന് 47 പോയന്റോടെ ടീം രണ്ടാം സ്ഥാനത്തായി.

28-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയും 80-ാം മിനിറ്റില്‍ ജാസണ്‍ കമിന്‍സുമാണ് ബഗാനായി സ്‌കോര്‍ ചെയ്തത്. മുംബൈയുടെ ആശ്വാസ ഗോള്‍ 89-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തേ നേടി.

Exit mobile version