Site icon Fourteen Kerala – 14 Kerala News

കൊടിതോരണങ്ങൾ മാറ്റാന്‍ ആവശ്യപ്പെട്ടു; വടകരയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ

വടകര : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. വടകര ലോകസഭാ മണ്ഡലത്തിലെ മുയിപ്പോത്ത് ടൗണിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിന്റെ സ്വീകരണ സ്ഥലത്ത് എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്.

Exit mobile version