Site icon Fourteen Kerala – 14 Kerala News

കുമളിയിലെ കടയില്‍നിന്ന് മോഷ്ടിച്ചത് രണ്ട് മൊബൈല്‍ഫോണുകള്‍; ബാങ്ക് മാനേജരായ യുവാവ് പിടിയില്‍

കുമളി; മൊബൈല്‍ കടയില്‍നിന്ന് രണ്ട് ആഡംബര ഫോണ്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്ക് മാനേജരുമായ ദീപക് മനോഹര്‍(36) പോലീസ് പിടിയിലായി.

കേരളത്തില്‍നിന്നുള്ള പോലീസ് തമിഴ്നാട്ടില്‍ എത്തിയാണ് പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം തേക്കടിയിലെത്തിയപ്പോഴാണ് മോഷണം നടത്തിയത്. സ്വകാര്യ ബാങ്കിന്റെ തിരുച്ചിറപ്പള്ളി മേഖല സെയില്‍സ് മാനേജരാണ് ദീപക് മനോഹര്‍.

കുമളി ടൗണിലൂടെ സംഘം സഞ്ചരിക്കുന്നതിനിടെ, ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ സ്ഥാപനത്തില്‍ എത്തിയത്. കടയില്‍നിന്ന് രണ്ട് ആഡംബര ഫോണുകള്‍ മോഷ്ടിച്ചു. തുടര്‍ന്ന് തമിഴ്നാട്ടിലേക്കു കടന്ന പ്രതിയെ തിരുച്ചിറപ്പള്ളിയിലെ ഇയാളുടെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് സഹായമായി.

Exit mobile version