Site icon Fourteen Kerala – 14 Kerala News

തിരഞ്ഞെടുപ്പ് പ്രചാരണ അവലോകനം: മുഖ്യമന്ത്രി വടകരയിൽ, കെ.കെ. ശൈലജ അടക്കംസി.പി.എം നേതാക്കളും യോ​ഗത്തിൽ

കോഴിക്കോട്: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പ്രചാരണം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ എത്തി. ഉന്നത സി.പി.എം നേതാക്കളെ പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നത്.

സ്ഥാനാർഥി കെ.കെ. ശൈലജയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വടകരയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ടി.പി. രാമകൃഷ്ണൻ എംഎൽഎ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.ജയരാജൻ, വത്സൻ പനോളി തുടങ്ങിയ നേതാക്കളും യോ​ഗത്തിലുണ്ട്.

Exit mobile version