Site icon Fourteen Kerala – 14 Kerala News

വിജയം ഉറപ്പാണ്, പിണറായിയെത്തിയത് സ്വാഭാവിക നടപടി; കെ.കെ ശൈലജ ടീച്ചർ

കോഴിക്കോട് : വടകരയിൽ വിജയം ഉറപ്പാണെന്നും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വടകരയിലെത്തിയത് സ്വാഭാവിക നടപടി മാത്രമെന്നും കെ.കെ ശൈലജ ടീച്ചർ. വടകരയിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ സ്ഥാനാർത്ഥി മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ എത്തിയത്.

സിപിഐഎം ഉന്നത നേതാക്കളെ പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ്,വടകരയിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ടി.പി. രാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ജില്ലാ സെക്രട്ടറി പി മോഹനൻ, പി ജയരാജൻ ,വത്സൻ പനോളി തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

Exit mobile version