Site icon Fourteen Kerala – 14 Kerala News

20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

മാവൂർ : 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. പെരുവയൽ പഞ്ചായത്തിലെ കായലം സ്വദേശിയായ ചെങ്ങോട്ട് ശശിധര (56) നെയാണ് വ്യാഴാഴ്ച മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശശിധരന്റെ വീടിന്റെ മുറ്റത്താണ് വിദേശമദ്യം കണ്ടെടുത്തത്. ഇദ്ദേഹത്തെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മാവൂർ പോലീസ് ഇൻസ്പെക്ടർ ടി. ദാമോദരൻ, എസ്. ഐ. മാരായ ബിജു ഭാസ്കർ, പുഷ്പചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹനൻ മുത്താലം, സിവിൽ പോലീസ് ഓഫീസർ സുജിത എന്നിവർ നേതൃത്വം നൽകി.

Exit mobile version