Site icon Fourteen Kerala – 14 Kerala News

പേരാമ്പ്രയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് : പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപാസ് ജംഗ്ഷനില്‍ കാറ് നിർത്തിയിട്ട പിക്കപ്പിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റു. കക്കാട് ഭാഗത്ത് നിന്ന് വന്ന കാർ ചെമ്പ്ര റോഡ് ജംഗ്ഷനിൽ നിർത്തിയിട്ട പിക്കപ്പിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടം

കെഎല്‍ 77 ബി 4435 ബൊലേറോ പിക്കപ്പും കെഎല്‍ 11എസി ടാറ്റ ഇന്റിക്ക കാറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയെ തുടർന്ന് കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു. പിക്കപ്പിലുണ്ടായിരുന്ന ആള്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് ആള്‍ക്കും പരിക്കുണ്ട്. ഇവരെ ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്

Exit mobile version