Site icon Fourteen Kerala – 14 Kerala News

പെരുന്നാൾ ദിവസങ്ങളിലെ പരീക്ഷ; സമരം ചെയ്ത യു.ഡി.എഫ് സെനറ്റ് അംഗങ്ങൾക്കെതിരെ കേസ്‌

കോഴിക്കോട്: പെരുന്നാൾ ദിവസങ്ങളിലെ പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യു.ഡി.എഫ് സെനറ്റംഗങ്ങൾക്കെതിരെ കേസ്. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സെനറ്റ് അംഗങ്ങളായ ഡോ റഷീദ് അഹമ്മദ്, ആബിദ ഫറൂഖി, അമീൻ റാഷിദ്, വി കെ എം ഷാഫി, റഈസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

രജിസ്ട്രാറെയും പരീക്ഷ കൺട്രോളറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മർദിച്ചു എന്ന പരാതികളിൽ മൂന്ന് കേസാണ് തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്തത്. എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ് , അൻവർ ഷാഫി എന്നിവർക്കെതിരെയും തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version