Site icon Fourteen Kerala – 14 Kerala News

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പരാതിയില്‍ യുവാവ് അറസ്റ്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാള്‍ 2020 മുതല്‍ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. ഇതിനു മുന്‍പ് പ്രതിയായ ഷഫീഖ് കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിന്റോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version