Site icon Fourteen Kerala – 14 Kerala News

വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കോട്ടയം: വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശമദ്യവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് കെ.വി എന്നയാളെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഇയാളെ പിടികൂടുന്നത്.

പൊലീസിന്റെ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ഏഴ് ലിറ്റർ വിദേശ നിർമ്മിത വിദേശമദ്യവും കൂടാതെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്ററോളം വിദേശമദ്യം കണ്ടെടുക്കുകയും ചെയ്തു. സുരേഷ് മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version